പള്ളപ്രം എ എം എൽ പി സ്കൂളിൽ ഓണാഘോഷം
പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിൽ നടന്ന ഓണസദ്യയും മറ്റു പരിപാടികളും > > പൊന്നാനി: പള്ളപ്രം എ എം എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ടുകളുടെ ഈണത്തിനൊപ്പം ഓർമ്മകൾ പുതുക്കി മാവേലിക്ക് വരവേൽപ്പ് നൽകി. വിവിധ കേരളീയ കലാരൂപങ്ങളായ പുലിക്കളി, വള്ളംകളി, വഞ്ചിപ്പാട്ട്, തിരുവാതിരക്കളി എന്നിവയുടെ ദൃശ്യാവിഷ്കാരം ഒരുക്കി. > പ്രധാനാധ്യാപിക കെ പ്രമീള, ജയശ്രീ ടീച്ചർ, പി കെ ഘോഷവതി, ലൂസി, റെയ്സി, ജൂലിഷ്, ദിപുജോൺ, റിയാസ്, നിത, സജ്ന വിദ്യാർഥികളായ സുഹൈൽ, ഹസീബ് സംസാരിച്ചു. വടംവലി മത്സരത്തിൽ ഫർഹാൻ, ഫാത്തിമത് സന എന്നിവർ നേതൃത്വം നൽകിയ ടീമുകൾ ജേതാക്കളായി. ഓണസദ്യക്ക് പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, വൈസ് പ്രസിഡണ്ടുമാരായ ഫൗസിയ, മുജീബ്, എം ടി എ പ്രസിഡന്റ് റാഷിദ നേതൃത്വം നൽകി. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് മിഠായി പെറുക്കൽ മത്സരം നടത്തി.