പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം

കേരളത്തനിമയുള്ള ഭക്ഷണമെന്ന് നാം കരുതിപ്പോരുന്ന സദ്യക്ക് പോലും അന്യ ദേശ കൂടിച്ചേരലുകൾ സംഭവിച്ചിട്ടുണ്ട്. സാമ്പാർ അതിനൊരുദാഹരണമാണ്. സുഗന്ധ വ്യഞ്ജനങ്ങൾ എന്നർത്ഥം വരുന്ന ചമ്പാരം എന്ന പദത്തോടൊപ്പം തമിഴ് നാട്ടിൽ നിന്നും വന്നതാണ് സാമ്പാർ. കേരളത്തിന് പോലും തെക്കും വടക്കും മധ്യവുമായി സദ്യക്ക് വ്യത്യാസങ്ങളേറെയാണ്. എങ്കിലും പൊതുവായ ഘടകങ്ങളാണ് കൂടുതലും. ജീവിത പ്രയാസങ്ങളേറെയാണെങ്കിലും ഓണമുണ്ണാൻ കാണംവിൽക്കാൻ വരെ സന്നദ്ധമായിരുന്നവനാണ് മലയാളി. ശർക്കര ഉപ്പേരി, വറുത്തുപ്പേരി, പപ്പടം, പഴം ,പുളിയിഞ്ചി, മാങ്ങാക്കറി, തോരൻ, നാരങ്ങാക്കറി, പച്ചടി,  കിച്ചടി ,ഓലൻ, അവിയൽ, കൂട്ടുകറി, ചോറ്, പരിപ്പ് ,നെയ്യ്, സാമ്പാർ ,കുറുക്കു കാളൻ, പ്രഥമൻ,പാൽപ്പായസം രസം മോര് ചുക്കുവെള്ളം . മോഡൽ ഓണസദ്യ യാണ് ഈ പറഞ്ഞത്. മാംസവിഭവങ്ങളുടെ കുത്തൊഴുക്കിലും ഓണസദ്യ  ഈ വക സസ്യാഹാരങ്ങൾ കൊണ്ട് പിടിച്ചു നിൽക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ മത്സ്യ മാംസങ്ങൾ ഓണസദ്യക്ക് നിർബന്ധമായ സമ്പ്രദായവുമുണ്ട്. ഓണത്തിന് അണു വീടുകളായി ചിതറിക്കിടക്കുന്ന വരൊത്തു വന്ന് കുടുംബക്കാരൊരുമിച്ച് സദ്യ ഉണ്ടാക്കുന്ന രീതിയും ചിലർ പിന്തുടരുന്നതിനാൽ പാചകം മാനസിക ഐ