പോസ്റ്റുകള്‍

സർഗസായാഹ്നം സമാപിച്ചു

സർഗ്ഗ സായാഹ്നം സമാപിച്ചു  പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ 'സർഗ്ഗ സായാഹ്നം' സമാപിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റീന പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുൻ മാനേജർ ഏച്ചു നായർ സ്മാരക ക്യാഷ് പ്രൈസ് വിതരണം മാനേജർ വി ജനാർദ്ദനൻ നിർവഹിച്ചു. പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു. പൊന്നാനി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീപതി ക്ലാസ്സെടുത്തു. വനിതാ പോലീസ് ഓഫീസർ സവിത, പ്രധാനാധ്യാപിക എം.വി റെയ്സി, വി. ഹംസ, ദിപു ജോൺ, റഫീഖ്, ജൂലിഷ് എബ്രഹാം, സ്കൂൾ ലീഡർ അദീബ് റഷ്ദാൻ പ്രസംഗിച്ചു.

പിറന്നാൾ പുസ്തകം പദ്ധതി

ഇമേജ്

സ്കൂൾ ചിത്രങ്ങൾ

ഇമേജ്

പ്രവേശനോത്സവം

ഇമേജ്

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം

കേരളത്തനിമയുള്ള ഭക്ഷണമെന്ന് നാം കരുതിപ്പോരുന്ന സദ്യക്ക് പോലും അന്യ ദേശ കൂടിച്ചേരലുകൾ സംഭവിച്ചിട്ടുണ്ട്. സാമ്പാർ അതിനൊരുദാഹരണമാണ്. സുഗന്ധ വ്യഞ്ജനങ്ങൾ എന്നർത്ഥം വരുന്ന ചമ്പാരം എന്ന പദത്തോടൊപ്പം തമിഴ് നാട്ടിൽ നിന്നും വന്നതാണ് സാമ്പാർ. കേരളത്തിന് പോലും തെക്കും വടക്കും മധ്യവുമായി സദ്യക്ക് വ്യത്യാസങ്ങളേറെയാണ്. എങ്കിലും പൊതുവായ ഘടകങ്ങളാണ് കൂടുതലും. ജീവിത പ്രയാസങ്ങളേറെയാണെങ്കിലും ഓണമുണ്ണാൻ കാണംവിൽക്കാൻ വരെ സന്നദ്ധമായിരുന്നവനാണ് മലയാളി. ശർക്കര ഉപ്പേരി, വറുത്തുപ്പേരി, പപ്പടം, പഴം ,പുളിയിഞ്ചി, മാങ്ങാക്കറി, തോരൻ, നാരങ്ങാക്കറി, പച്ചടി,  കിച്ചടി ,ഓലൻ, അവിയൽ, കൂട്ടുകറി, ചോറ്, പരിപ്പ് ,നെയ്യ്, സാമ്പാർ ,കുറുക്കു കാളൻ, പ്രഥമൻ,പാൽപ്പായസം രസം മോര് ചുക്കുവെള്ളം . മോഡൽ ഓണസദ്യ യാണ് ഈ പറഞ്ഞത്. മാംസവിഭവങ്ങളുടെ കുത്തൊഴുക്കിലും ഓണസദ്യ  ഈ വക സസ്യാഹാരങ്ങൾ കൊണ്ട് പിടിച്ചു നിൽക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ മത്സ്യ മാംസങ്ങൾ ഓണസദ്യക്ക് നിർബന്ധമായ സമ്പ്രദായവുമുണ്ട്. ഓണത്തിന് അണു വീടുകളായി ചിതറിക്കിടക്കുന്ന വരൊത്തു വന്ന് കുടുംബക്കാരൊരുമിച്ച് സദ്യ ഉണ്ടാക്കുന്ന രീതിയും ചിലർ പിന്തുടരുന്നതിനാൽ പാചകം മാനസിക ഐ

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം

ഇമേജ്
പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം കുറിച്ചു. ജന്മദിനത്തിൽ മിഠായി നൽകുന്നതിന് പകരമായി സ്കൂൾ പൂന്തോട്ടത്തിലേക്ക് ഒരു ചെടിച്ചട്ടിയും ചെടിയും നൽകുന്നതാണ് പദ്ധതി. പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹ്യദ വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രീ പ്രൈമറി വിദ്യാർത്ഥി ആദിൽ, നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ജന്നത്ത് ഷെറിൻ എന്നിവർ ചെടിച്ചട്ടികൾ നൽകി തുടക്കം കുറിച്ചു. അധ്യാപകർ 'പിറന്നാൾ ചെടി' ഏറ്റുവാങ്ങി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും ജന്മദിനാശംസകൾ നേർന്നാണ് ചെടി സ്വീകരിച്ചത്. പ്രധാനാധ്യാപിക എം വി റെയ്സി, ദിപുജോൺ, ലൂസി ടീച്ചർ, റഫീക്ക്, നിതജോയ് പങ്കെടുത്തു.

സമ്മാനങ്ങൾ വിതരണം ചെയ്തു

ഇമേജ്
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്, ചാന്ദ്രദിന ക്വിസ്, ലൈബ്രറി കൗൺസിൽ വായനാ ക്വിസ് എന്നിവയിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.