സർഗസായാഹ്നം സമാപിച്ചു

സർഗ്ഗ സായാഹ്നം സമാപിച്ചു 


പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ 'സർഗ്ഗ സായാഹ്നം' സമാപിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റീന പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുൻ മാനേജർ ഏച്ചു നായർ സ്മാരക ക്യാഷ് പ്രൈസ് വിതരണം മാനേജർ വി ജനാർദ്ദനൻ നിർവഹിച്ചു. പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് ട്രോഫികൾ സമ്മാനിച്ചു. പൊന്നാനി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീപതി ക്ലാസ്സെടുത്തു. വനിതാ പോലീസ് ഓഫീസർ സവിത, പ്രധാനാധ്യാപിക എം.വി റെയ്സി, വി. ഹംസ, ദിപു ജോൺ, റഫീഖ്, ജൂലിഷ് എബ്രഹാം, സ്കൂൾ ലീഡർ അദീബ് റഷ്ദാൻ പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം