പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം
പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം കുറിച്ചു. ജന്മദിനത്തിൽ മിഠായി നൽകുന്നതിന് പകരമായി സ്കൂൾ പൂന്തോട്ടത്തിലേക്ക് ഒരു ചെടിച്ചട്ടിയും ചെടിയും നൽകുന്നതാണ് പദ്ധതി.
പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹ്യദ വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രീ പ്രൈമറി വിദ്യാർത്ഥി ആദിൽ, നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ജന്നത്ത് ഷെറിൻ എന്നിവർ ചെടിച്ചട്ടികൾ നൽകി തുടക്കം കുറിച്ചു. അധ്യാപകർ 'പിറന്നാൾ ചെടി' ഏറ്റുവാങ്ങി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും ജന്മദിനാശംസകൾ നേർന്നാണ് ചെടി സ്വീകരിച്ചത്. പ്രധാനാധ്യാപിക എം വി റെയ്സി, ദിപുജോൺ, ലൂസി ടീച്ചർ, റഫീക്ക്, നിതജോയ് പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ