എല്ലാ വിദ്യാര്ത്ഥികള്ക്കും പച്ചക്കറി വിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം. കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പള്ളപ്രം എ എം എല് പി സ്കൂളില് നടന്ന വിത്ത് വിതരണം.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്ക്ക് വൃക്ഷത്തൈകള് വിതരണം ചെയ്തു. സ്കൂള് മുറ്റത്തും പരിസരത്തെ വീടുകളിലും മരം നട്ടു വളര്ത്തുന്ന അയല്പക്കമരം പദ്ധതിക്ക് തുടക്കമിട്ടു. പരിസ്ഥിതി ബോധവത്കരണ സന്ദേശം നല്കി.