ചിത്രം **** പൊന്നാനി ഉപജില്ലാ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയ പള്ളപ്രം എ എം എൽപി സ്കൂൾ വിദ്യാർഥികൾ. പൊന്നാനി: ഉപജില്ലാ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി പള്ളപ്രം എ എം എൽപി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. മിനി കിഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ അഫ്റ ഷെറിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. 100 മീറ്റർ, 50 മീറ്റർ ഒന്നാം സ്ഥാനവും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിൽ രണ്ടാം സ്ഥാനവും നേടിയാണ് അഫ്റ ഷെറിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. സഫീറ, ഫിദ നസ്റിൻ, താഹ, സിനാൻ, സുഹൈലത്ത്, ഹാഷിം, അസ് ലഹ മോൾ പി കെ, അജ്മൽ സിറാജ്, നജ് ല, ഫാരിസ് പി വി, അൻസിൽ എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിൻറെ അഭിമാനമായി മാറിയത്. ഓവറോൾ ട്രോഫി ടീം മാനേജർ ദിപു ജോൺ, റഫീഖ്, റിയാസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഏറ്റുവാങ്ങി. വിജയികളെ പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രഥമാധ്യാപിക കെ പ്രമീള, സ്റ്റാഫ് സെക്രട്ടറി സി കെ ലൂസി അഭിനന്ദിച്ചു.