പോസ്റ്റുകള്‍

ഒപ്പം സിനിമ കാണാന്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളെത്തി.

ഇമേജ്
ഒപ്പം സിനിമ കാണാന്‍ ഐശ്വര്യ തിയറ്ററിലെത്തിയ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ > > പൊന്നാനി- മോഹന്‍ലാല്‍ ഭിന്നശേഷിക്കാരനായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം സിനിമ കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെത്തി. പൊന്നാനി ഐശ്വര്യ തിയ്യറ്ററില്‍ 50-ാം ദിവസം ആഘോഷിക്കുന്ന വ്യാഴാഴ്ചയാണ് തൃക്കാവ് ജിം റോഡിലെ ഹോപ് എം.എസ്.എസ് സ്‌പെഷല്‍ സ്‌കൂളിലെ അമ്പത്തിരണ്ടോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപകരോടൊപ്പം ഒപ്പം സിനിമകാണാനെത്തിയത്. 1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോപ് എം.എസ്.എസ് സ്‌കൂളില്‍ നിന്നും ആദ്യമായാണ് ഭിന്നശേഷിക്കാരായ കുട്ടികളെ സിനിമാ കാണാനായി കൊണ്ടുപോകുന്നത്. കുട്ടികള്‍ക്ക് മോഹന്‍ലാല്‍ ഭിന്നശേഷിക്കാരനായി അഭിനിയിച്ച കഥാപാത്രത്തില്‍ കൂടെ അഭിനയിച്ച ബേബി മീനാക്ഷിയേയും ഏറെ ഇഷ്ടപ്പെട്ടതായി കുട്ടികള്‍ പറഞ്ഞു. ഒപ്പത്തിന്റെ അമ്പതാം ദിവസം ആഘോഷം ഐശ്വര്യ തിയ്യറ്ററില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, കെ.വി ഇസ്മായില്‍ ബഷീര്‍ (അക്ബര്‍ ട്രാവല്‍സ്), തിയ്യറ്റര്‍ ഉടമ ജയപ്രകാശ്, മോഹന്‍ലാല്‍ ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി അംഗം മണികണ്ഠന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ ലാലു വിശ്വനാഥ്, ഫാന്‍സ് എടപ്പാള്‍ ...

വിവര ശേഖരണം തുടങ്ങി

പള്ളപ്രം എ എം എൽ പി സ്കൂളിൽ ഓണാഘോഷം

ഇമേജ്
പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിൽ നടന്ന ഓണസദ്യയും മറ്റു പരിപാടികളും > > പൊന്നാനി: പള്ളപ്രം എ എം എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ടുകളുടെ ഈണത്തിനൊപ്പം ഓർമ്മകൾ പുതുക്കി മാവേലിക്ക് വരവേൽപ്പ് നൽകി. വിവിധ കേരളീയ കലാരൂപങ്ങളായ പുലിക്കളി, വള്ളംകളി, വഞ്ചിപ്പാട്ട്, തിരുവാതിരക്കളി എന്നിവയുടെ ദൃശ്യാവിഷ്കാരം ഒരുക്കി. > പ്രധാനാധ്യാപിക കെ പ്രമീള, ജയശ്രീ ടീച്ചർ, പി കെ  ഘോഷവതി, ലൂസി, റെയ്സി, ജൂലിഷ്, ദിപുജോൺ, റിയാസ്, നിത, സജ്ന വിദ്യാർഥികളായ സുഹൈൽ, ഹസീബ് സംസാരിച്ചു. വടംവലി മത്സരത്തിൽ ഫർഹാൻ, ഫാത്തിമത് സന എന്നിവർ നേതൃത്വം നൽകിയ ടീമുകൾ ജേതാക്കളായി. ഓണസദ്യക്ക് പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, വൈസ് പ്രസിഡണ്ടുമാരായ ഫൗസിയ, മുജീബ്, എം ടി എ പ്രസിഡന്റ് റാഷിദ നേതൃത്വം നൽകി. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് മിഠായി പെറുക്കൽ മത്സരം നടത്തി.

ഗുരുവന്ദനം

ഇമേജ്
പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിൽ നടന്ന ഗുരുവന്ദനം നഗരസഭാ പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാ പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു. കാതറീൻ ടീച്ചർക്ക് പ്രമീള ടീച്ചർ ഉപഹാരം നൽകുന്നു. പൊന്നാനി: പള്ളപ്രം എ എം എൽപി സ്കൂളിൽ ഓർമ്മകൾ അയവിറക്കിയ അധ്യാപക ദിനാചരണം നവ്യാനുഭവം പകർന്നു.  മുൻകാല അധ്യാപകരെ ആദരിക്കുന്നതിൻറെ ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീനാ പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യ ാപകരായ കാതറീൻ, അബ്ദുല്ല, സോമാവതി, പത്മജ, ലൈല, ജയശ്രീ എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപിക പ്രമീള ടീച്ചർ അധ്യാപകരെ പരിചയപ്പെടുത്തി. പൂർവ്വ വിദ്യാർഥികളായ അഡ്വ. സുനിത, നാസർ, അധ്യാപകരായ ഘോഷവതി, ലൂസി, റെയ്സി, ജൂലിഷ്, ദിപുജോൺ മൂന്നാം ക്ലാസ്സ്  വിദ്യാർത്ഥി സുഹൈൽ എന്നിവർ പ്രസംഗിച്ചു. ഹസീബ് കവിത ആലപിച്ചു.

സ്വപ്നങ്ങൾക്ക് പിറകെ ലോകമുണ്ടാകും: ഷാനവാസ് കെ ബാവക്കുട്ടി

ഇമേജ്
ചിത്രം ***** പൊന്നാനി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി വേദിയുടെ ഉദ്ഘാടനം ഷാനവാസ് കെ ബാവക്കുട്ടി നിർവഹിക്കുന്നു. പൊന്നാനി: സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ രംഗത്തിറങ്ങിയാൽ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകുമെന്ന് കിസ്മത്ത് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു. പൊന്നാനി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തെ ഉയർത്തിപ്പിടിച്ച ഇടശ്ശേരിയുടേയും ഉറൂബിൻറേയും ദർശനം തന്നെയാണ് കിസ്മത്ത് സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.  ശിവദാസൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ മുഹമ്മദലി,  ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്, സിൽവി, അനീഷ് മാസ്റ്റർ പ്രസംഗിച്ചു. 

പള്ളപ്രം എ എം എൽപി സ്കൂളിൽ യുറീക്ക വിജ്ഞാനോത്സവം

ഇമേജ്
പള്ളപ്രം എ എം എൽപി സ്കൂളിൽ യുറീക്ക വിജ്ഞാനോത്സവത്തിൻറെ ഭാഗമായി നടന്ന പോസ്റ്റർ പ്രദർശനം.

കൃഷിയിട സന്ദർശനത്തിൽ നിന്ന് ...

ഇമേജ്