ഒപ്പം സിനിമ കാണാന്‍ ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളെത്തി.
ഒപ്പം സിനിമ കാണാന്‍ ഐശ്വര്യ തിയറ്ററിലെത്തിയ ഭിന്ന ശേഷിക്കാരായ കുട്ടികള്‍
>
> പൊന്നാനി- മോഹന്‍ലാല്‍ ഭിന്നശേഷിക്കാരനായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം സിനിമ കാണാന്‍ ഭിന്നശേഷിക്കാരായ കുട്ടികളെത്തി. പൊന്നാനി ഐശ്വര്യ തിയ്യറ്ററില്‍ 50-ാം ദിവസം ആഘോഷിക്കുന്ന വ്യാഴാഴ്ചയാണ് തൃക്കാവ് ജിം റോഡിലെ ഹോപ് എം.എസ്.എസ് സ്‌പെഷല്‍ സ്‌കൂളിലെ അമ്പത്തിരണ്ടോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ അധ്യാപകരോടൊപ്പം ഒപ്പം സിനിമകാണാനെത്തിയത്. 1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോപ് എം.എസ്.എസ് സ്‌കൂളില്‍ നിന്നും ആദ്യമായാണ് ഭിന്നശേഷിക്കാരായ കുട്ടികളെ സിനിമാ കാണാനായി കൊണ്ടുപോകുന്നത്. കുട്ടികള്‍ക്ക് മോഹന്‍ലാല്‍ ഭിന്നശേഷിക്കാരനായി അഭിനിയിച്ച കഥാപാത്രത്തില്‍ കൂടെ അഭിനയിച്ച ബേബി മീനാക്ഷിയേയും ഏറെ ഇഷ്ടപ്പെട്ടതായി കുട്ടികള്‍ പറഞ്ഞു. ഒപ്പത്തിന്റെ അമ്പതാം ദിവസം ആഘോഷം ഐശ്വര്യ തിയ്യറ്ററില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, കെ.വി ഇസ്മായില്‍ ബഷീര്‍ (അക്ബര്‍ ട്രാവല്‍സ്), തിയ്യറ്റര്‍ ഉടമ ജയപ്രകാശ്, മോഹന്‍ലാല്‍ ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റി അംഗം മണികണ്ഠന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ ലാലു വിശ്വനാഥ്, ഫാന്‍സ് എടപ്പാള്‍ മേഖലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ