പോസ്റ്റുകള്‍

സ്കൂള്‍ വിക്കിയില്‍ പള്ളപ്രവും

ഇമേജ്
പള്ളപ്രം എ എം എല്‍ പി സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി ഓണ്‍ലൈന്‍ വിജ്ഞാനകോശമായ സ്കൂള്‍ വിക്കിയിലും ലഭ്യമാകും.

പള്ളപ്രം സ്കൂളിലെ ഹരിത സേന തുണി സഞ്ചിയുമായി രംഗത്ത്

ഇമേജ്
പ്ലാസ്റ്റികിനെതിരെ അയൽ വീട്ടിൽ ഒരു തുണി സഞ്ചി എന്ന പദ്ധതിക്ക് പള്ളപ്രം എ എം എൽപി സ്കൂളിൽ തുടക്കമായി. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

 പള്ളപ്രം എ എം എ Â പി സ്കൂളി Â പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. തുണി സഞ്ചി വിതരണോദ്ഘാടനം നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയും സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥിയുമായ ശ്രീമതി. റീന പ്രകാശന് നിര്വ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രധാനാധ്യാപിക കെ പ്രമീള ടീച്ചര്, അധ്യാപകരായ റഫീഖ്, ദിപുജോണ് സംസാരിച്ചു. അധ്യാപകര്, പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവരടക്കം 55 പേര് പങ്കെടുത്തു.

പട്ടം പറത്തി പാഠം പഠിച്ച് പള്ളപ്രം സ്കൂളിലെ വിദ്യാർഥികൾ

ഇമേജ്
പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥികൾ നടത്തിയ പട്ടം പറത്തൽ ആവേശകരമായി. മൂന്നാം ക്ലാസ് ബി ഡിവിഷൻ  വിദ്യാർഥികളാണ് വിവിധ കളികളെ സംബന്ധിച്ച പാഠഭാഗത്തിൻറെ പഠനാവസരം രസകരമാക്കിയത്. ക്ലാസ് ടീച്ചർ റെയ്സി നിർദ്ദേശങ്ങൾ നൽകി.

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

ഇമേജ്
പൊന്നാനി ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി രണ്ടാം തവണയും എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയ  പള്ളപ്രം എ എം എൽപി സ്കൂൾ വിദ്യാർഥികൾ പൊന്നാനി നഗരത്തിലൂടെ ആഹ്ളാദ പ്രകടനം നടത്തി. കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ അഫ്റ ഷെറിൻ ഉൾപ്പെടെയുള്ള വിജയികളെ ആനയിച്ചാണ് പ്രകടനം നടത്തിയത്.

പള്ളപ്രം എ എം എല്‍ പി സ്കൂളിന് മികച്ച നേട്ടം

ഇമേജ്

പൊന്നാനി ഉപജില്ലാ കായിക മേള പള്ളപ്രം സ്കൂളിന് മികച്ച നേട്ടം

ഇമേജ്
ചിത്രം **** പൊന്നാനി ഉപജില്ലാ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടിയ പള്ളപ്രം എ എം എൽപി സ്കൂൾ വിദ്യാർഥികൾ. പൊന്നാനി: ഉപജില്ലാ കായിക മേളയിൽ എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി പള്ളപ്രം എ എം എൽപി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. മിനി കിഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ അഫ്റ ഷെറിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. 100 മീറ്റർ, 50 മീറ്റർ ഒന്നാം സ്ഥാനവും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിൽ രണ്ടാം സ്ഥാനവും നേടിയാണ് അഫ്റ ഷെറിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. സഫീറ, ഫിദ നസ്റിൻ, താഹ, സിനാൻ, സുഹൈലത്ത്, ഹാഷിം, അസ് ലഹ മോൾ പി കെ,  അജ്മൽ സിറാജ്, നജ് ല, ഫാരിസ് പി വി, അൻസിൽ  എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിൻറെ അഭിമാനമായി മാറിയത്. ഓവറോൾ ട്രോഫി ടീം മാനേജർ ദിപു ജോൺ, റഫീഖ്, റിയാസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഏറ്റുവാങ്ങി. വിജയികളെ പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, പ്രഥമാധ്യാപിക കെ പ്രമീള, സ്റ്റാഫ് സെക്രട്ടറി സി കെ ലൂസി അഭിനന്ദിച്ചു.