പളള പ്രo എ എം എൽ പി സ്കൂൾ പ്രവേശനോത്സവത്തിനൊരുങ്ങി
പള്ളപ്രം എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾക്ക് ഒരുക്കം പൂർത്തിയായി. സ്കൂളും പരിസരവും വൃത്തിയാക്കിയും പെയിന്റടിച്ച് മോടി കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സജ്ജമാക്കിയിട്ടുണ്ട്. ക്ലാസ് മുറികൾ അലങ്കരിച്ച് പുതിയ കൂട്ടുകാരെ വരവേൽക്കാൻ തയ്യാറായി. ' ഒരുക്കം' ശിൽപശാലയിൽ പ്രവർത്തന കലണ്ടർ, തനത് പ്രവർത്തന പരിപാടി എന്നിവ തയ്യാറാക്കി. ചുമതലാ വിഭജനം, അക്കാദമിക പ്രവർത്തനങ്ങൾ, പ്രീ ടെസ്റ്റ് എന്നിവ സംബന്ധിച്ച ചർച്ചകൾ നടത്തി. പ്രധാനാധ്യാപിക കെ. പ്രമീള നേതൃത്വം നൽകി.