പള്ളപ്രം സ്കൂളിൽ വാർഷികാഘോഷവും അനുമോദനവും

പളളപ്രം എ.എം.എൽ.പി സ്കൂളിലെ വാർഷികാഘോഷം പൊന്നാനി  നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം  ചെയ്യുന്നു.
പൊന്നാനി: പളളപ്രം എ.എം.എൽ.പി.സ്കൂളിലെ വാർഷികാഘോഷം പൊന്നാനി  നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം  ചെയ്തു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി  ചെയർപേഴ്സൺ റീന പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മിമിക്രി മത്സര ജേതാവ് ബിൻ ഷ അഷറഫ്, സംസ്ഥാന തല പ്രബന്ധ മത്സര വിജയിയും പൂർവ്വ വിദ്യാർത്ഥിയുമായ എൻ.ഷബീബ, കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽ ഓവറോൾ പെർഫോമൻസ് അവാർഡിനർഹയായ എസ്. റുഷ്ദ എന്നിവർക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി.മുഹമ്മദ് ബശീർ ഉപഹാരം നൽകി അനുമോദിച്ചു. പഠനത്തിൽ മികവ് പുലർത്തിയ  36 വിദ്യാർത്ഥികൾക്ക് ഏച്ചുനായർ സ്മാരക കാഷ് പ്രൈസ്  സ്കൂൾ മാനേജർ വി ജനാർദ്ദനൻ വിതരണം ചെയ്തു.  നഗരസഭാ കൗൺസിലർ അനുപമ മുരളീധരൻ, എ.ഇ.ഒ കെ.പി.മുഹമ്മദലി, ക്ലസ്റ്റർ കോർഡിനേറ്റർ, ജിറ്റി ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് പി.വി.ഇബ്രാഹിം, വൈസ് പ്രസിഡന്റുമാരായ കെ.വി.അബ്ദുസ്സലാം, വി.ഫൗസിയ, എം.ടി.എ പ്രസിഡന്റ്  റാഷിദ സി ദ്ദീഖ്, പ്രധാനാധ്യാപിക കെ. പ്രമീള, സി.കെ.ലുസി,  ദിപു ജോൺ, ഘോഷവതി  പി കെ ,  ജൂലിഷ് എബ്രഹാം, സ്കൂൾ ലീഡർ റുഷ്ദ എസ് പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ് പി.വി.ഇബ്രാഹിം സമ്മാനദാനം നിർവ്വഹിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം