പൊന്നാനി വിദ്യാരംഗം ഉദ്ഘാടനം

വിദ്യാരംഗം, ബാലസഭ ഉദ്ഘാടനം ചെയ്തു
ഫോട്ടോ - പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.
പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. ബാലസഭാ കൺവീനർ ദിപു ജോൺ, വിദ്യാരംഗം കൺവീനർ റഫീഖ്, ജൂലിഷ് എബ്രഹാം പ്രസംഗിച്ചു. ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ (പ്രസിഡന്റ്), ഷഫാന. എ (സെക്രട്ടറി) വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി, റഷാന സി.കെ (ജോ. സെക്രട്ടറി). വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം