പോസ്റ്റുകള്‍

ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മൈലാഞ്ചിച്ചുവപ്പിൽ ഈദാഘോഷം

ഇമേജ്
പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്. മൈലാഞ്ചിച്ചുവപ്പിൽ ഈദാഘോഷം പൊന്നാനി: മൈലാഞ്ചിച്ചുവപ്പിൽ കുരുന്നുകളുടെപെരുന്നാളാഘോഷം. പള്ളപ്രം എ എം എൽ പി സ്കൂളിലാണ് മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക  എം വി റെയ്സി ഉദ്ഘാടനം ചെയ്തു. ജൂലിഷ്, യു. സജ്ന, നിത, ഷഹീന, അഫിയ നേതൃത്വം നൽകി.

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഇമേജ്
കർമ്മ ഗ്രാമം പദ്ധതിയുടെ ഭാഗമായി പള്ളപ്രം എ എം എൽ പി സ്കൂളിൽ തണൽമരം നടൽ പൊന്നാനി നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി നിർവ്വഹിക്കുന്നു.    കർമ്മ വഴിയിൽ വേറിട്ട പദ്ധതിയായി കർമ്മ ഗ്രാമം ജനകീയമാവുന്നു പൊന്നാനി: സന്നദ്ധ സംഘടനകളുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വേറിട്ട വഴി വെട്ടിത്തെളിക്കുകയാണ് പൊന്നാനിയിലെ കർമ്മ. 'കർമ്മ ഗ്രാമം' എന്ന പദ്ധതിയിലൂടെ നഗരത്തിലെ ഒരു വാർഡ് ദത്തെടുത്ത് ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ ജീവകാരുണ്യ രംഗങ്ങളിൽ സമഗ്ര പദ്ധതി നടപ്പാക്കുകയാണ് ചെയ്യുന്നത്. പൊന്നാനി നഗരസഭയിലെ 28-)o വാർഡിലാണ് ഈ വർഷം കർമ്മ ഗ്രാമം' പദ്ധതി നടപ്പാവുന്നത്. സമഗ്ര വിവരശേഖരണവും സമ്പൂർണ്ണ മെഡിക്കൽ പരിശോധനാ ക്യാമ്പും പൂർത്തീകരിച്ചു. തുടർ ചികിത്സക്ക് സൗജന്യ നിരക്കിലുള്ള സേവനവും ലഭ്യമാക്കുന്നുണ്ട്. പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ലക്ഷ്യം നക്ഷാത്കരിക്കുന്നതിനായി തുണി സഞ്ചി വ ത ര ണം ഉൾപ്പടെയുള്ള പദ്ധതികൾ തയ്യാറായി വരുന്നുണ്ട്. കർമ്മ പ്രാമത്തിലുൾപ്പെട്ട പള്ളപ്രം എ എം എൽ പി സ്കൂളിലും വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം എന്നിവയിൽ കർമ്മ പ്രവർത്തകർ കർമ്മനിരതരായി ര...