വിദ്യാരംഗം ഉദ്ഘാടനം

വായന നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു: ഷാനവാസ് ബാവക്കുട്ടി
പള്ളപ്രം എ എംഎൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഷാനവാസ് കെ ബാവക്കുട്ടി  ഉദ്ഘാടനം ചെയ്യുന്നു.
പൊന്നാനി: മികച്ച വായന നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു. വായനയിലൂടെ സഹപാഠിയുടെ കണ്ണ് കലങ്ങിയതും അയൽവീട്ടിലെ സുഖ, ദു:ഖങ്ങളും നമുക്ക് ചുറ്റുമുള്ള കാഴ്ചകളിലെ ശരിതെറ്റുകളും കാണാൻ സാധിക്കുന്നു.
പള്ളപ്രം സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപിക എം വി റെയ്സി അധ്യക്ഷത വഹിച്ചു.  അധ്യാപകരായ ദി പു ജോൺ, സി കെ  റഫീഖ്, പി മുഹമ്മദ് റിയാസ്, വിദ്യാരംഗം കൺവീനർ യു സജ്ന, എം മുഹമ്മദ് സുഹൈൽ പ്രസംഗിച്ചു. വിദ്യാരംഗം, ബാലസഭ ഭാരവാഹികൾ: മുഹമ്മദ് സുഹൈൽ എം (പ്രസി), സി വി അബ്ദുൽ വാഹിദ് (സെക്ര.), റിസ് വാന(വൈ. പ്രസി), ഷഹല ജാസ്മിൻ (ജോ. സെക്രട്ടറി)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പള്ളപ്രം എ എം എൽ പി സ്കൂളിൽ 'പൂന്തോട്ടത്തിലേക്ക് ഒരു പിറന്നാൾ ചെടി' പദ്ധതിക്ക് തുടക്കം

കായിക മേളയിൽ കിരീടം; പള്ളപ്രം സ്കൂൾ വിദ്യാർഥികൾ പ്രകടനം നടത്തി