ചാന്ദ്രദിനം ആചരിച്ചു.
ചാന്ദ്രദിനാചരണം
പ്രദർശനം
ഉദ്ഘാടനം: ലൂസി ടീച്ചർ
പൊന്നാനി: ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി പള്ളപ്രം എ എം എൽ പി സ്കൂളിൽ ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ച് വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ലൂസി ടീച്ചർ ഉദ്ഘാടനം ചെയ്തു. റിയാസ് മാസ്റ്റർ, ബൈജു വിൻസെന്റ് എന്നിവർ ക്ലാസ്സെടുത്തു.
ചാന്ദ്രദിനപ്പതിപ്പ് പ്രധാനാധ്യാപിക എം വി റെയ്സി പ്രകാശനം ചെയ്തു. സയൻസ് ക്ലബ്ബ് സെക്രട്ടറി ഫെബിൻ ഷാന, ജോ. സെക്രട്ടറി അജ്മൽ സിറാജ് എന്നിവർ സ്വീകരിച്ചു.
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ അഭിനവ്, അനുശ്രീ, ജസ്ന മോൾ എസ് കെ, അദീബ് റഷ്ദാൻ, സി വി അബ്ദുൽ വാഹിദ് എന്നിവർ ജേതാക്കളായി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ' അമ്പിളിമാമൻ' എന്ന വിഷയത്തിൽ കവിതാ മത്സരവും അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനവും നടന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ