പള്ളപ്രം എ എം എല് പി സ്കൂളിൽ പ്രതിഭകൾക്ക് അനുമോദനം




അനുമോദന യോഗത്തിൽ പി ടി എ പ്രസിഡന്റ്‌ പി വി ഇബ്രാഹിം, ഹെഡ്മിസ്ട്രെസ്സ് കെ പ്രമീള എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്  നല്കുന്നു.

  പൊന്നാനി: വിവിധ മേളകളിലും മത്സരങ്ങളിലും പങ്കെടുത്തു വിജയികളായ വിദ്യാര്തികളെ അനുമോദിക്കാൻ പള്ളപ്രം എ എം എല് പി സ്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ സംഘടിപിച്ച പ്രതിഭ സംഗമം ശ്രദ്ധേയമായി. ഉപജില്ലാ കായിക മേളയിൽ ഓവറോള് രണ്ടാം സ്ഥാനാമാണ് സ്കൂൾ സ്വന്തമാക്കിയത്. സ്വന്തമായി ഗ്രൌണ്ടോ മറ്റു സൌകര്യങ്ങളോ ഇല്ലാതിരുന്നിട്ടും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ തിളക്കമാര്ന്ന വിജയം കരസ്ഥമാക്കിയത് വലിയ നേട്ടമായി എല്ലാവരും ചൂണ്ടിക്കാട്ടി. വ്യക്തിഗത ചാമ്പ്യൻ ഷിപ്‌ നേടിയ അഫ്ന ഷെറി എം വി, സുഹൈലത് കെ എന്നീ വിദ്യാർത്ഥികൾക്കും  ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡോടെ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ സുഹൈൽ , കാർത്തിക് , അഫീഫ, ഹഷിറ , സഫ്ന, ശഹാന, ഫാതിമത് സന എം , സന വി, കൃഷ്ണപ്രിയ, ഹാജറ തുടങ്ങിയ വിദ്യാർത്ഥികൾക്കും   പി ടി എ പ്രസിഡന്റ്‌ പി വി ഇബ്രാഹിം , പ്രധാനാധ്യാപിക പ്രമീള ടീച്ചർ  എന്നിവർ ഉപഹാരം നല്കി. പി ടി എ പ്രസിഡന്റ്‌ പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമീള ടീച്ചർ, അധ്യാപകരായ റഫീക്ക്, ദിപുജോൺ , മുഹമ്മദ്‌ റിയാസ്, സ്റ്റാഫ്‌ സെക്രട്ടറി ലൂസി ടീച്ചർ എന്നിവരും സംസരിച്ചു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം