ഗണിത വിസ്മയം വിടർത്തി പള്ളപ്രം എ എം എൽ പി സ്കൂളിൽ മെട്രിക് മേള







പൊന്നാനി പള്ളപ്രം എ. എം. എൽ. പി സ്കൂളിൽ നടന്ന മട്രിക് മേളയിൽ നിന്ന്

പൊന്നാനി : വിദ്യാർത്ഥികളിൽ  ഗണിത വിസ്മയം പരത്തി  പള്ളപ്രം എ എം എൽ പി സ്കൂളിൽ മെട്രിക് മേള. മെട്രിക് ക്ളോക്ക്, മീറ്റർ സ്കെയിൽ,  ജന്മദിന കലണ്ടർ എന്നിവയുടെ നിർമ്മാണവും അളവ് - തൂക്കം പരിശോധിച്ച് രേഖപ്പെടുത്തലും നടത്തി. 
സ്കൂൾ തലത്തിൽ നടന്ന പ്രദർശനം പി ടി എ പ്രസിഡണ്ട് പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽ സലാം,  എം ടി എ പ്രസിഡണ്ട് റാഷിദ, ഹെഡ് മിസ്ട്രസ് കെ പ്രമീള,  വി ഫൗസിയ, ഹംസക്കുട്ടി, സി.കെ. റഫീഖ് സംബന്ധിച്ചു. പി.കെ. ഘോഷവതി, ലൂസി, ദി പു ജോൺ, റെയ്സി നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം