കുഞ്ഞു ബാഗും ചങ്ങാതിക്കുടയും വിതരണം ചെയ്തു


പൊന്നാനി നഗരസഭയുടെ കുഞ്ഞു ബാഗും ചങ്ങാതിക്കുടയും വിതരണം പള്ളപ്രം സ്കൂളിൽ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ റീന പ്രകാശൻ നിർവ്വഹിക്കുന്നു.
പൊന്നാനി: ഈ വർഷം
ഒന്നാം ക്ലാസ്സിൽ ചേർന്നവർക്ക് വേണ്ടി പൊന്നാനി നഗരസഭ നടപ്പാക്കുന്ന കുഞ്ഞുബാഗും ചങ്ങാതിക്കുടയും വിതരണോദ്ഘാടനം പള്ളപ്രം എ എം എൽപി സ്കൂളിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പുതുതായി ചേർന്ന വിദ്യാർഥികൾക്ക് ബാഗ്, കുട, സ്ലേറ്റ്, പെൻസിൽ, കളിപ്പാട്ടം എന്നിവയാണ് സമ്മാനം. പൊന്നാനി സൗത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ
പ്രധാനാധ്യാപിക കെ പ്രമീള ടീച്ചർ, എം ടി എ പ്രസിഡണ്ട് വി റാഷിദ, സി കെ റഫീഖ്, ദിപു ജോൺ എന്നിവർ  പ്രസംഗിച്ചു.  പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനും ഈ ജനപ്രിയ പദ്ധതിയുടെ ശിൽപിയുമായ ടി മുഹമ്മദ് ബഷീർ നിർവഹിച്ചിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം