പ്രവേശനോത്സവം

പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നവാഗതരെ സ്വീകരിച്ചു കൊണ്ടു നടത്തിയ റാലി ശ്രദ്ധേയമായി. മുതിർന്ന കുട്ടികൾ കുഞ്ഞനിയന്മാരേയും അനിയത്തിമാരേയും വരവേറ്റു. രക്ഷിതാക്കളും പങ്കെടുത്തു.  എല്ലാ കുട്ടികൾക്കും വർണ്ണ ബലൂണുകളും കോൽ മിഠായികളും നൽകി.
പ്രവേശനോത്സവ പരിപാടി നഗരസഭാ കൗൺസിലർ റീന പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡണ്ട് കെ വി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
ഒന്നാം ക്ലാസ്സിൽ ചേർന്നവർക്ക് നഗരസഭ നൽകുന്ന ബാഗും കുടയും സ്ലേറ്റും പെൻസിലും അടങ്ങുന്ന സമ്മാനപ്പൊതിയുടെ വിതരണോദ്ഘാടനം കൗൺസിലർ റീന നിർവഹിച്ചു.
പാഠപുസ്തക വിതരണം
പ്രധാനാധ്യാപിക കെ പ്രമീള ടീച്ചറും എം ടി എ പ്രസിഡണ്ട് വി റാഷിദയും ചേർന്ന് നിർവഹിച്ചു.
റഫീഖ് മാസ്റ്റർ സ്വാഗതവും ദിപു മാസ്റ്റർ നന്ദിയും പറഞ്ഞു.
ഒന്നാം ക്ലാസ്സിൽ 62 പ്രീ പ്രൈമറിയിൽ 72 - ഉം കുട്ടികളാണ് ചേർന്നത്. ഒന്നാം ക്ലാസ്സിൽ ചേർന്നവർക്ക് യൂണിഫോം വിതരണം ചെയ്തിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം