പ്രകാശനം ചെയ്തു

'ഒരു ദിനം ഒരറിവ് '
പ്രകാശനം ചെയ്തു
പൊന്നാനി: വായനാവാരാചരണത്തോടനുബന്ധിച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി കവി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി കഴിഞ്ഞ അധ്യയന വർഷം അസംബ്ലിയിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയത്. എം വി റെയ്സി അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യത്തക്കുറിച്ച് ഇബ്രാഹിം പൊന്നാനി കുട്ടികളുമായി സംവദിച്ചു. പി കെ ഘോഷവതി ഉപഹാരം നൽകി. സി.കെ.ലൂസി,  ദിപു ജോൺ, പി. മുഹമ്മദ് റിയാസ്, നിത ജോയ് പ്രസംഗിച്ചു. റഫീഖ്‌ സ്വാഗതവും ജൂലിഷ് ടീച്ചർ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'കർമ്മ ഗ്രാമം' ജനകീയമാവുന്നു.

ഓണസദ്യ കുഞ്ഞുണ്ണികൾക്ക് അറിഞ്ഞുണ്ണാൻ ഡോ .സിജിൻ.എം