സ്വദേശ് ക്വിസ് നടത്തി
പൊന്നാനി : സ്വാതന്ത്ര്യ ദിനാഘോഷത്തിൻറെ ഭാഗമായി പൊന്നാനി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ കെ പി എസ് ടി എയുടെ ആഭിമുഖ്യത്തിൽ സ്വദേശ് ക്വിസ് മത്സരം സംഘടിപ്പിച്ചു. പുറങ്ങ് ജി എൽ പി സ്കൂളിൽ എ ഗംഗാധരൻ, ഈശ്വരമംഗലം ന്യൂ യു പി സ്കൂളിൽ ടി കെ സതീശൻ, പള്ളപ്രം എ എം എൽപി സ്കൂളിൽ ദിപുജോൺ, പുതുപൊന്നാനി എ യു പി സ്കൂളിൽ ഹസീനബാൻ തുടങ്ങിയവർ നേതൃത്വം നൽകി. പള്ളപ്രം എ എം എൽപി സ്കൂളിൽ ഫാത്തിമ സന, ഖദീജ ഇസ്മായിൽ എന്നിവർ ജേതാക്കളായി. സമ്മാനദാനം പി കെ ഘോഷവതി ടീച്ചർ നിർവഹിച്ചു. ഉപജില്ലാ തല മത്സരം ആഗസ്റ്റ് 15ന് പൊന്നാനി എ വി സ്കൂളിൽ നടക്കും. ഓരോ വിദ്യാലയത്തിൽ നിന്നും രണ്ട് പേർ വീതം പങ്കെടുക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ