സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർഥികൾക്ക് പൊലീസ് മധുരം നൽകി
പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിലെ സ്വാതന്ത്ര്യ ദിന റാലിക്കിടെ മധുരം നൽകുന്ന പൊന്നാനി ജനമൈത്രി പൊലീസ്.
വിദ്യാർഥികളുടെ പരിപാടികൾ
പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം പ്രസംഗിക്കുന്നു.
പൊന്നാനി: സ്വാതന്ത്ര്യ ദിനത്തിൽ സന്ദേശ റാലിയുമായി രംഗത്തിറങ്ങിയ വിദ്യാർഥികൾക്ക് മധുരം നൽകാനെത്തിയത് പൊലീസ്. പൊന്നാനി പള്ളപ്രം എ എം എൽപി സ്കൂളിലെ സ്വാതന്ത്ര്യ ദിന റാലിക്കിടെയാണ് മധുരം വിതരണം ചെയ്ത്പൊന്നാനി ജനമൈത്രി പൊലീസ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചത്. പ്രധാനാധ്യാപിക കെ പ്രമീള പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം, സി കെ റഫീഖ്, ജൂലിഷ് ടീച്ചർ, അഫീഫ, അബ്ദുൽ വാഹിദ്, അനസ് ടി കെ, ഫാത്തിമ ഹുദ പ്രസംഗിച്ചു. റാലിക്ക് ദിപുജോൺ, റെയ്സിടീച്ചർ, റിയാസ് നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ