പ്രവേശനോത്സവം
പ്രവേശനോത്സവം
പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിൽ കർമ്മ പൊന്നാനി കർമ്മ ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രവേശനോത്സവം നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റീനാ പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ 65 വിദ്യാർത്ഥികളെ കിരീടമണിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. പൊന്നാനി നഗരസഭയുടെ കുഞ്ഞു ബാഗും ചങ്ങാതിക്കുടയും വിതരണവും നിർവ്വഹിച്ചു. കൗൺസിലർ അനിൽ കുമാർ, കർമ്മ പ്രസിഡന്റ് ബഷീർ, പ്രമീള ടീച്ചർ, ഘോഷവതി ടീച്ചർ, പ്രധാനാധ്യാപിക റെയ്സി ടീച്ചർ, വി. റാഷിദ, എ വി കുഞ്ഞിമുഹമ്മദ്, ചൈത്ര ഉണ്ണി, ദിപു ജോൺ, റഫീഖ്, റിയാസ് പ്രസംഗിച്ചു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. കുട്ടികൾക്കുള്ള ലാപ്ടോപ്പ്, പ്ലെയിറ്റും ഗ്ലാസ്സും , ശുചിത്വ ഉപകരണങ്ങൾ എന്നിവ ഏറ്റുവാങ്ങി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ