പോസ്റ്റുകള്‍

വായനാ പെട്ടികൾ സമ്മാനിച്ച് വായനാ വാരത്തിന് സമാപനം

ഇമേജ്
ചിത്രം * * വിദ്യാർത്ഥികൾ വായനപെട്ടികൾ ഏറ്റുവാങ്ങിയ ശേഷം. വായനാ പെട്ടികൾ സമ്മാനിച്ച് വായനാ വാരത്തിന് സമാപനം പൊന്നാനി: വയനാവാരത്തോടനുബന്ധിച്ച് പള്ള പ്രം എ എം എൽ പി സ്കൂളിൽ ക്ലാസ് തല വായനാ പെട്ടികൾ വിതരണം ചെയ്തു. ബാല പ്രസിദ്ധീകരണങ്ങളും മറ്റു വായനാ സാമഗ്രികളും അടങ്ങിയ വായനാ പെട്ടികൾ വയനാ മൂലകളിൽ സ്ഥാപിച്ചു. വായനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിവിധ മത്സരങ്ങളിൽ ജേതാക്കളായ ഫാത്തിമത് സന, ഷഫാന, അനുശ്രീ, അദീബ് റഷ്ദാൻ, അഫീഫ, ഹാജറ, ഫാത്തിമത് നുനു, അബ്ദുൽ വാഹിദ്,  ശാക്കിറ എന്നീ വിദ്യാർത്ഥികൾക്ക്  സമ്മാനം നൽകി. എം.വി റെയ്സി, ഘോഷവതി ടീച്ചർ, ലൂസി, ജൂലിഷ്, ദി പു, റിയാസ്, നിത, റഫീഖ് പ്രസംഗിച്ചു.

വായനാവാരം: വിജയികളെ പ്രഖ്യാപിച്ചു.

ഇമേജ്
വായനാ വാരത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ:-

ബാലസഭയിൽ നിന്നും...

ഇമേജ്
പള്ളപ്രം എ.എം.എൽ.പി സ്കൂളിലെ ബാലസഭയിൽ നിന്ന് ...

അമ്മ ലൈബ്രറി തുടങ്ങി

ഇമേജ്
അമ്മമാർക്കുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്തു. പൊന്നാനി: വായനാവാരാചരണത്തോടനുബന്ധിച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ അമ്മമാർക്കുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്തു. എം. ടി.എ പ്രസിഡന്റ് വി. റാഷിദ ആദ്യ പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിം  അധ്യക്ഷത വഹിച്ചു. കെ. പ്രമീള, ദിപു ജോൺ, സി.കെ റഫീഖ്, പി. മുഹമ്മദ് റിയാസ് പ്രസംഗിച്ചു.

പള്ളപ്രം എഎംഎൽപി സ്കൂളിൽ അമ്മ ലൈബ്രറി

ഇമേജ്
വായനാ വാരാചരണത്തിന്റെ ഭാഗമായി പള്ളപ്രം എഎംഎൽപി സ്കൂളിൽ അമ്മ ലൈബ്രറി തുടങ്ങി. എം.ടി.എ പ്രസിഡന്റ് റാഷിദ അദ്യ പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻറ് പി.വി. ഇബ്റാഹിം അധ്യക്ഷത വഹിച്ചു. എച്ച്.എം കെ. പ്രമീള, റെയ്സി എം.വി, ദിപു ജോൺ, റഫീഖ്, റിയാസ് എന്നിവർ സംസാരിച്ചു.

പ്രകാശനം ചെയ്തു

ഇമേജ്
'ഒരു ദിനം ഒരറിവ് ' പ്രകാശനം ചെയ്തു പൊന്നാനി: വായനാവാരാചരണത്തോടനുബന്ധിച്ച് പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി കവി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി കഴിഞ്ഞ അധ്യയന വർഷം അസംബ്ലിയിൽ ചോദിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയത്. എം വി റെയ്സി അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യത്തക്കുറിച്ച് ഇബ്രാഹിം പൊന്നാനി കുട്ടികളുമായി സംവദിച്ചു. പി കെ ഘോഷവതി ഉപഹാരം നൽകി. സി.കെ.ലൂസി,  ദിപു ജോൺ, പി. മുഹമ്മദ് റിയാസ്, നിത ജോയ് പ്രസംഗിച്ചു. റഫീഖ്‌ സ്വാഗതവും ജൂലിഷ് ടീച്ചർ നന്ദിയും പറഞ്ഞു.

വിദ്യാരംഗം, ബാലസഭ ഉദ്ഘാടനം - മാധ്യമങ്ങളിൽ

ഇമേജ്
ദി മിറർ, ചന്ദ്രിക എന്നീ പത്രങ്ങളിലെ വാർത്തകൾ .