പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സമ്മാനങ്ങൾ വിതരണം ചെയ്തു

ഇമേജ്
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്, ചാന്ദ്രദിന ക്വിസ്, ലൈബ്രറി കൗൺസിൽ വായനാ ക്വിസ് എന്നിവയിലെ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.

വിദ്യാരംഗം ഉദ്ഘാടനം

ഇമേജ്
വായന നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു: ഷാനവാസ് ബാവക്കുട്ടി പള്ളപ്രം എ എംഎൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഷാനവാസ് കെ ബാവക്കുട്ടി  ഉദ്ഘാടനം ചെയ്യുന്നു. പൊന്നാനി: മികച്ച വായന നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു. വായനയിലൂടെ സഹപാഠിയുടെ കണ്ണ് കലങ്ങിയതും അയൽവീട്ടിലെ സുഖ, ദു:ഖങ്ങളും നമുക്ക് ചുറ്റുമുള്ള കാഴ്ചകളിലെ ശരിതെറ്റുകളും കാണാൻ സാധിക്കുന്നു. പള്ളപ്രം സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപിക എം വി റെയ്സി അധ്യക്ഷത വഹിച്ചു.  അധ്യാപകരായ ദി പു ജോൺ, സി കെ  റഫീഖ്, പി മുഹമ്മദ് റിയാസ്, വിദ്യാരംഗം കൺവീനർ യു സജ്ന, എം മുഹമ്മദ് സുഹൈൽ പ്രസംഗിച്ചു. വിദ്യാരംഗം, ബാലസഭ ഭാരവാഹികൾ: മുഹമ്മദ് സുഹൈൽ എം (പ്രസി), സി വി അബ്ദുൽ വാഹിദ് (സെക്ര.), റിസ് വാന(വൈ. പ്രസി), ഷഹല ജാസ്മിൻ (ജോ. സെക്രട്ടറി)

പി ടി എ ഭാരവാഹികൾ

ഇമേജ്
പള്ളപ്രം എ എം എൽ പി സ്കൂളിലെ 2017-18 അധ്യയന വർഷത്തെ പി ടി എ കമ്മിറ്റി ഭാരവാഹികൾ: പി വി ഇബ്രാഹിം (പ്രസിഡന്റ്), വി. ഹംസ, റംസീന (വൈസ്.പ്രസിഡന്റ്.) എം വി റെയ്സി - എച്ച്.എം(സെക്രട്ടറി), ദിപു ജോൺ (ജോ. സെക്രട്ടറി) എം.ടി.എ:- സരസ്വതി ( പ്രസിഡന്റ്) സൗമ്യ, സാബിറ, (വൈസ്.പ്രസിഡന്റ്)   പി വി ഇബ്രാഹിം (പ്രസിഡന്റ്.) എം വി റെയ്സി - എച്ച്.എം(സെക്രട്ടറി   ദിപു ജോൺ (ജോയിന്റ് സെക്രട്ടറി)

ചാന്ദ്രദിനം ആചരിച്ചു.

ഇമേജ്
ചാന്ദ്രദിനാചരണം പ്രദർശനം ഉദ്ഘാടനം: ലൂസി ടീച്ചർ   പൊന്നാനി: ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി പള്ളപ്രം എ എം എൽ പി സ്കൂളിൽ ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ച് വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി  കെ ലൂസി ടീച്ചർ ഉദ്ഘാടനം ചെയ്തു. റിയാസ് മാസ്റ്റർ, ബൈജു വിൻസെന്റ് എന്നിവർ ക്ലാസ്സെടുത്തു.  ചാന്ദ്രദിനപ്പതിപ്പ് പ്രധാനാധ്യാപിക എം വി റെയ്സി പ്രകാശനം ചെയ്തു. സയൻസ് ക്ലബ്ബ് സെക്രട്ടറി ഫെബിൻ ഷാന, ജോ. സെക്രട്ടറി അജ്മൽ സിറാജ് എന്നിവർ സ്വീകരിച്ചു. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ അഭിനവ്, അനുശ്രീ, ജസ്ന മോൾ എസ് കെ, അദീബ് റഷ്ദാൻ, സി വി അബ്ദുൽ വാഹിദ് എന്നിവർ ജേതാക്കളായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ' അമ്പിളിമാമൻ' എന്ന വിഷയത്തിൽ കവിതാ മത്സരവും അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനവും നടന്നു.   പള്ളപ്രം എ എംഎൽപി സ്കൂളിൽ ചാന്ദ്രദിനപ്പതിപ്പ് പ്രകാശനം പ്രധാനാധ്യാപിക എം വി റെയ്സി നിർവ്വഹിക്കുന്നു.

പ്രവേശനോത്സവം

ഇമേജ്
പ്രവേശനോത്സവം പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിൽ കർമ്മ പൊന്നാനി കർമ്മ ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രവേശനോത്സവം നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ...

അലിഫ് ടാലന്റ് ടെസ്റ്റ്

അറബിക് ടാലന്റ് ടെസ്റ്റ് പൊന്നാനി: അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പള്ളപ്രം എ എം എൽ പി സ്കൂളിൽ അറബിക് ടാലന്റ് ടെസ്റ്റ് നടത്തി. മുഹമ്മദ് ബസരി.വി, ജസ്ന മോൾ എസ് കെ...

ബഷീർ ദിനാചരണം

ഇമേജ്
ബഷീർ ദിനാചരണം ചിത്രം പൊന്നാനി പളളപ്രം സ്കൂളിൽ സംഘടിപ്പിച്ച ബഷീർ കൃതി - ചിത്ര പ്രദർശനം പൊന്നാനി: പ ളളപ്രം എ എം എൽ പി സ്കൂളിൽ ബഷീർ കൃതികളുടേയും ഓർമ്മച്ചിത്രങ്ങളുടെയും  പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എം വി റെയ്സി ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ്സ് വിദ്യാർത്ഥി എം. മുഹമ്മദ് സുഹൈൽ അനുസ്മരണ പ്രഭാഷണം നടത്തി.