സ്വപ്നങ്ങൾക്ക് പിറകെ ലോകമുണ്ടാകും: ഷാനവാസ് കെ ബാവക്കുട്ടി
ചിത്രം ***** പൊന്നാനി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി വേദിയുടെ ഉദ്ഘാടനം ഷാനവാസ് കെ ബാവക്കുട്ടി നിർവഹിക്കുന്നു. പൊന്നാനി: സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ രംഗത്തിറങ്ങിയാൽ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകുമെന്ന് കിസ്മത്ത് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു. പൊന്നാനി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തെ ഉയർത്തിപ്പിടിച്ച ഇടശ്ശേരിയുടേയും ഉറൂബിൻറേയും ദർശനം തന്നെയാണ് കിസ്മത്ത് സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ മുഹമ്മദലി, ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്, സിൽവി, അനീഷ് മാസ്റ്റർ പ്രസംഗിച്ചു.