വായനാ പെട്ടികൾ സമ്മാനിച്ച് വായനാ വാരത്തിന് സമാപനം
ചിത്രം * * വിദ്യാർത്ഥികൾ വായനപെട്ടികൾ ഏറ്റുവാങ്ങിയ ശേഷം. വായനാ പെട്ടികൾ സമ്മാനിച്ച് വായനാ വാരത്തിന് സമാപനം പൊന്നാനി: വയനാവാരത്തോടനുബന്ധിച്ച് പള്ള പ്രം എ എം എൽ പി സ്കൂളിൽ ക്ലാസ് തല വായനാ പെട്ടികൾ വിതരണം ചെയ്തു. ബാല പ്രസിദ്ധീകരണങ്ങളും മറ്റു വായനാ സാമഗ്രികളും അടങ്ങിയ വായനാ പെട്ടികൾ വയനാ മൂലകളിൽ സ്ഥാപിച്ചു. വായനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ വിവിധ മത്സരങ്ങളിൽ ജേതാക്കളായ ഫാത്തിമത് സന, ഷഫാന, അനുശ്രീ, അദീബ് റഷ്ദാൻ, അഫീഫ, ഹാജറ, ഫാത്തിമത് നുനു, അബ്ദുൽ വാഹിദ്, ശാക്കിറ എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. എം.വി റെയ്സി, ഘോഷവതി ടീച്ചർ, ലൂസി, ജൂലിഷ്, ദി പു, റിയാസ്, നിത, റഫീഖ് പ്രസംഗിച്ചു.